- മെഡിക്കല്‍ പിജി (എംഡി/എംഎസ് പിജി ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള 2018 അധ്യയനവര്‍ഷത്തെ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്-പിജി 2018) പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ 2017 നവംബര്‍ 27 വരെ. ജനുവരി 7 ന് പരീക്ഷ നടത്തും. എംബിബിഎസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് 2018 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കിയിരിക്കണം. പരീക്ഷാഫീസ് ജനറല്‍/ഒബിസികാര്‍ക്ക് 3750 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡികാര്‍ക്ക് 2750 രൂപ. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ ടെസ്റ്റ് സെന്ററുകള്‍. www.nbe.edu.in.-
- നീറ്റ്-എംഡിഎസ് ജനുവരി 7 ന് ദേശീയതലത്തില്‍ നടക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 27 വരെ. ബിഡിഎസ് ബിരുദവും സ്റ്റേറ്റ് ഡന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് 2018 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കിയിരിക്കണം.പരീക്ഷാഫീസ് ജനറല്‍/ഒബിസികാര്‍ക്ക് 3750 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡികാര്‍ക്ക് 2750 രൂപ. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങള്‍. www.nbe.edu.in.
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കാലിക്കറ്റ് 2017 നവംബര്‍ 27 ന് ആരംഭിക്കുന്ന 16 ആഴ്ചത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ-പിഎല്‍സി/എസ്സിഎഡിഎ/ഡിസിഎസ് എഞ്ചിനീയര്‍ കോഴ്സ് പ്രവേശനത്തിന് രജിസ്ട്രേഷന് ഉടന്‍. എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും എംഎസ്സിക്കാര്ക്കും അപേക്ഷിക്കാം. http://nielit.gov.in/calicut. (ഫോണ്‍: 0495-2287266).
- ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റെ 2018 സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ഇപ്പോള്‍. www.jncasr.ac.in/fe/srfp.php. (ഫോണ്‍: 080-22082776).
- ഗവണ്മെന്റ്/എയിഡഡ്/സ്വകാര്യ സ്കൂളുകളിലെ 1-8 വരെ ക്ലാസുകളിലെ അണ്‍ട്രെയിന്‍ഡ് എലിമെന്ററി സ്കൂള്ടീച്ചര്മാര്ക്ക് എലിമെന്ററി കമ്യൂണിക്കേഷന്‍ ഡിപ്ലോമ (ഉഋക.ഋറ) നേടുന്നതിനുള്ള രജിസ്ട്രേഷന് നവംബര്‍ 7 വരെ. ആദ്യവര്‍ഷ ഫീസ് 4500 രൂപ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളാണ് പരിശീലനത്തിന് അവസരം ഒരുക്കുന്നത്. www.nios.ac.in, www.dled.nios.ac.in.-
- ഭാരതസര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് ആന്റ് ട്രെയിനിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ള യംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 വരെ. ആകെ 400 സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. www.indiaculture.nic.in, www.ccrtindia.gov.in.-
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ ക്യാമ്പസുകളിലായി നടത്തുന്ന B Des, BFTech, M Des, MFM, MFTech കോഴ്സുകളിലേക്കുള്ള അഭിരുചി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. http://applyadmissions.net/NIFT 2018.
പ്രതികരിക്കാൻ ഇവിടെ എഴുതുക: