ആലപ്പുഴ: തോമസ് ചാണ്ടി രാജിവയ്‌ക്കൂ,കുട്ടനാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ബിഡിജെഎസ് കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലും വാഹന പ്രചാരണ ജാഥ നടത്തും. എട്ടിന് രാവിലെ 9ന് കാവാലം തട്ടാശേരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.വി. സന്തോഷ് അദ്ധ്യക്ഷനാകും. വൈകിട്ട് നെടുമുടിയില്‍ സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, പി.വി. സന്തോഷ്, മനേഷ് കൈനകരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















