റിയാദ്: പുതിയ മാറ്റങ്ങളോടെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്റെ മന്ത്രി പുനഃസംഘടിപ്പിച്ചു. പുനഃസംഘടനയില്‍ പ്രമുഖരായ പലര്‍ക്കും സ്ഥാനചലനം. അതോടൊപ്പം പകരക്കാരായി പുതിയ ആളുകളെ തെരഞ്ഞെടുത്തു.
മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിത്അബ് അബ്ദുല്ല രാജകുമാരനെ നാഷനല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിപദവിയില്‍നിന്നു നീക്കി. ഖാലിദ് ഇയാഫ് ആലുമുഖ്രിന്‍ രാജകുമാരനാണു പകരക്കാരന്‍.
‘നിതാഖാത്ത്’ നടപ്പാക്കിയതിലൂടെ പ്രശസ്തനായ മുന്‍ തൊഴില്‍ മന്ത്രിയും നിലവിലെ ഇക്കണോമി ആന്‍ഡ് പ്ലാനിങ് വകുപ്പ് മന്ത്രിയുമായ എഞ്ചിനീയര്‍ ആദില്‍ മുഹമ്മദ് ഫഖീഹിനെയും ഒഴിവാക്കിയിട്ടുണ്ട്. പകരക്കാരനായി മുഹമ്മദ് അല്‍തുവൈജിരിയെ നിയമിച്ചിട്ടുമുണ്ട്. അതോടൊപ്പം, നാവിക സേനയുടെ തലവനായിരുന്ന അബ്ദുല്ല അല്‍സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. ഫഹദ് അല്‍ഖഫീലിയ്‌ക്കാണു പകരം ചുമതല.
















