കൊച്ചി: കേരളത്തിലെ അഞ്ചു നഗരങ്ങളിൽ ഇന്നു മുതൽ 12 വരെ നടക്കുന്ന അന്താരാഷ്‌ട്ര ബാസ്‌കറ്റ് ബോൾ മത്സരങ്ങൾക്കുള്ള റിംഗ്‌വുഡ് ഹാക്ക്‌സ് ഓസ്‌ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഡാനിയേലെ ബോൺ ആണ് ക്യാപ്റ്റൻ. അമാൻഡ മെയ്ൻകിംഗ്, നീഹാര രവികുമാർ, ഇനെഡ്‌ലീ, പെപ്പർ ഗോൾഡി, നതാഷ ട്രോപ്പിയാനെ, കാത്തി സ്പിലെയ്ൻ, കാസിഡി മിഹാൽകോ, അബി ലോയ്ഡ്, ഹന്ന ഫിമ്മെൽ എന്നിവരാണു മറ്റ് അംഗങ്ങൾ .
ദേശീയ ചാമ്പ്യന്മാരായ കേരള വനിതാ ടീമുമായുള്ള ആദ്യ മത്സരം ഇന്ന് കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടക്കും. ഏഴിന് തൃശൂർ വി.കെ.കെ. മേനോൻ ഇൻഡോർ സ്‌റ്റേഡിയം, ഒമ്പതിന് കോട്ടയം ഇൻഡോർ സ്‌റ്റേഡിയം, 11ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, 12ന് കോഴിക്കോട് വി.കെ.എൻ. മേനോൻ ഇൻഡോർ സ്‌റ്റേഡിയയം എന്നിവിടങ്ങളിലാണു മറ്റു മത്സരങ്ങൾ.
















