കോഴിക്കോട്: സംസ്ഥാനത്ത് മാനസികാരോഗ്യത്തിന് കര്‍മപദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ദേശീയ മാനസികാരോഗ്യ സര്‍വ്വേയുടെ കേരള ഡാറ്റ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബെംഗളുരു നിംഹാന്‍സിലെ വിദഗ്‌ദ്ധരുടെ സഹകരണത്തോടെ കോഴിക്കോട് ഇംഹാന്‍സ് നടത്തിയ സര്‍വ്വേയുടെ ഭാഗമായി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇംഹാന്‍സിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുക. ഇന്ത്യയില്‍ ആദ്യമാണ് ഇത്തരത്തിലൊരു നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍, ഡോ. ഷിബു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഡോ. സോമന്‍, ഡോ. എം.ടി. ഹാരിഷ്, ഡോ. റോഷന്‍ ബിജ്‌ലി എന്നിവരും പങ്കെടുത്തു.
















