Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് ഐഎസിലേക്കുള്ള ദൂരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 09:11 pm IST
inVicharam

ഇടതു-ജിഹാദി ഭീകരതയ്‌ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി ജനരക്ഷായാത്ര നടത്തിയത് ചില കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. കേരളം ജിഹാദികളുടെ താവളമാണെന്നു പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതും, സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നുള്ള പ്രചാരണം ജിഹാദികള്‍ക്കുവേണ്ടി സിപിഎം നടത്തുകയുണ്ടായി.

എന്നാലിപ്പോള്‍ ഒന്നിനുപുറകെ ഒന്നെന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ എല്ലാം തെളിയിച്ചിരിക്കുന്നു. കേരളം ഇസ്ലാമിക ഭീകരവാദികളുടെ താവളമാണെന്നുമാത്രമല്ല, ഈ ജിഹാദിന്റെ മുന്‍നിരയില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയാണെന്നും വ്യക്തമാവുന്നു. വൈക്കം സ്വദേശിയായ അഖില എന്ന പെണ്‍കുട്ടിയെ മതംമാറ്റി മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ഇംഗ്ലീഷ് ചാനല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നടുക്കമുണ്ടാക്കുന്നതാണ്. മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ എങ്ങനെയാണ് ആസൂത്രിതമായി മതംമാറ്റുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാവിഭാഗം നേതാവ് സൈനബ പറയുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പെണ്‍കുട്ടികളുള്ള ഇതരമതവിശ്വാസികളായ മാതാപിതാക്കളുടെ മനസ്സില്‍ തീ കോരിയിടുന്നതാണ്. ‘ലൗ ജിഹാദി’ല്‍പ്പെടുത്തി നിരവധി മതംമാറ്റങ്ങള്‍ നടത്തിയതായാണ് സൈനബയുടെ വാക്കുകളില്‍നിന്ന് വ്യക്തമാവുന്നത്. സൈനബയെ എന്‍ഐഎ ചോദ്യംചെയ്തുകഴിഞ്ഞു.

കേരളം ജിഹാദികളുടെ താവളം എന്നതിനുപരി ‘ജിഹാദി ഫാക്ടറി’തന്നെയാണെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് പി. അഹമ്മദ് ഷെറീഫിന്റെ വാക്കുകള്‍ തെളിയിക്കുന്നു. ലോകം മുഴുവന്‍ ഇസ്ലാമിന് കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചാനല്‍ അഭിമുഖത്തില്‍ അസന്ദിഗ്ധമായാണ് ഈ നേതാവ് പ്രഖ്യാപിക്കുന്നത്. ഇതിനായി മധ്യേഷ്യയില്‍നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ ലഭിക്കുന്നുണ്ടെന്നും, ഹവാല വഴിയും അല്ലാതെയുമാണ് പണം വരുന്നതെന്നും ഷെരീഫ് സ്ഥിരീകരിക്കുന്നു.

ഈ പണമൊഴുക്ക് കുറെക്കാലമായി നടക്കുന്നതാണെന്നും, സ്ഥിരം സംവിധാനമാണെന്നുകൂടി ഇയാള്‍ സമ്മതിക്കുന്നു. ആഗോള ഭീകരസംഘടനയായ ഐഎസിനുവേണ്ടി പോരാടാന്‍ സിറിയയില്‍ പോയവരുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ഇേപ്പാള്‍ വ്യക്തമായിരിക്കുന്നു. സിറിയയില്‍ പോയതായി തിരിച്ചറിഞ്ഞ 15 പേരില്‍ രണ്ടുപേര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ഐഎസ് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പിയാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അവശേഷിക്കുന്ന അഞ്ചുപേര്‍ ഇപ്പോഴും സിറിയയില്‍ പോരാട്ടത്തിലാണ്. തങ്ങള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞിരിക്കുന്നു.

കേരളം കശ്മീരാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് പറയുന്നതിനപ്പുറം പോയിരിക്കുന്നു ഇപ്പോള്‍ കാര്യങ്ങള്‍. കൊച്ചുകേരളത്തെ സിറിയയാക്കാനാണ് ഇപ്പോള്‍ ശ്രമം. സിറിയയില്‍ അത്യന്തം പ്രാകൃതമായ രീതിയില്‍ ഐഎസ് ഭീകരര്‍ നടത്തുന്ന കൂട്ടക്കൊലകളും മറ്റും പോപ്പുലര്‍ ഫ്രണ്ട് ഇവിടെ നടത്താത്തത് അവര്‍ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാവില്ല, ചില പരിമിതികളുള്ളതുകൊണ്ടാവാം. മതനിന്ദയാരോപിച്ച് ഒരു കോളജ് അധ്യാപകന്റെ കൈ നിഷ്‌ക്കരുണം വെട്ടിയെറിഞ്ഞവരാണല്ലോ അവര്‍. മതേതരത്വത്തില്‍ വിശ്വസിക്കുകയോ മതസഹിഷ്ണുത പുലര്‍ത്തുകയോ ചെയ്യാത്ത ഈ സംഘടനക്ക് ജനാധിപത്യ സംവിധാനത്തില്‍ ഇടംലഭിക്കാന്‍ പാടില്ല.

ലഭ്യമായ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ വിദേശ പണമിടപാടുകള്‍ അനേ്വഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സിറിയയില്‍ ആടുമേക്കാന്‍ പോകുന്നവര്‍ മനുഷ്യക്കശാപ്പിനുള്ള പരിശീലനമാണ് അവിടെനിന്ന് നേടുന്നത്. ഐഎസിന്റെ എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ എന്നപോലെ ഒരു സംഘടനയേയും ഈ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം
Kerala

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.