തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലൈബ്രറിയില്‍ മലയാള പുസ്തക വിഭാഗം ആരംഭിച്ചു. മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ പുസ്തകങ്ങള്‍ക്കപ്പുറം ഭാഷ, സാഹിത്യം, സംസ്‌കാരം എന്നവയില്‍ അവബോധമുണ്ടാക്കാനാണ് മലയാള പുസ്തക വിഭാഗം ആരംഭിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 276 പുസ്തകങ്ങള്‍ ശേഖരിച്ചാണ് മലയാള പുസ്തക വിഭാഗത്തിന് തുടക്കം കുറിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ മലയാള പുസ്തക വിഭാഗം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ തോമസ്മാത്യു, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. മിനി, സീനിയര്‍ സൂപ്രണ്ട് കെ. അഖില്‍, സീനിയര്‍ ലൈബ്രേറിയന്‍ ജി.എസ്. ഹരികുമാര്‍, സ്റ്റാഫ് വെല്‍ഫെയര്‍ സെക്രട്ടറി ബിനുകുമാര്‍, ലൈബ്രറി സ്റ്റാഫ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















