തിരുവനന്തപുരം: 9, 10, 11 തീയതികളിലായി തിരുവനന്തപുരം മണക്കാട് ജിഎച്ച്എസ്എസില്‍ നടക്കുന്ന 20-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് പൊതു വിദ്യാഭ്യാസഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജിമ്മി കെ. ജോസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റ്റി.വി. രമണി, ശ്രീകുമാര്‍, എസ്. രാജേന്ദ്രന്‍, ജോട്ടില ജോയ്‌സ്, അജിത് കുമാര്‍, കണ്‍വീനര്‍മാരായ ജെ. മുഹമ്മദ് റാഫി, പി.വി. രാജേഷ്, എം. തമീമുദ്ദീന്‍, ജിജുമോന്‍, ജോര്‍ജ്ജ് രത്‌നം എന്നിവര്‍ സംസാരിച്ചു. ബ്രയിന്‍ ലിപിയിലുള്ള പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനവും ഡിപിഐ നിര്‍വ്വഹിച്ചു.
















