തിരുവനന്തപുരം: കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടുകേട്ട് പരിഹരിക്കാന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ‘കൃഷി മന്ത്രി വിളിപ്പുറത്ത്’ പരിപാടി ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ആദ്യ ബുധനാഴ്ച 5.30 മുതല്‍ 6.30 വരെ 18004251661 ല്‍ കര്‍ഷകര്‍ക്ക് മന്ത്രിയെ നേരിട്ടു വിളിക്കാം. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ 9447051661 എന്ന നമ്പറില്‍ വാട്സ് ആപ്പ് ചെയ്യുകയോ ശിളീ@സൃശവെശ.ശിളീ എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൃഷി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
















