ലണ്ടന്‍:ബ്രിട്ടന്റെ പുതിയ പ്രതിരോധ സെക്രട്ടറിയായി ഗവിന്‍ വില്യംസണിനെ നിയമിച്ചു.ലൈംഗികാരോപണത്തെ തുടര്‍ന്ന് മൈക്കല്‍ ഫാലന്‍ രാജിവെച്ചതോടെയാണ് വില്യംസണിന്റെ നിയമനം
നിലവില്‍ വില്യംസണ്‍ തെരേസ മേ മന്ത്രി സഭയില്‍ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ച് വരുകയാണ്.കാമറൂണ്‍ മന്ത്രിസഭയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2002 ല്‍ നടന്ന സല്‍ക്കാര വിരുന്നില്‍ റേഡിയോ അവതാരക ജൂലിയ ഹാര്‍ട്ട്ലി ബ്രിവറുടെ കാല്‍മുട്ടില്‍ പലപ്രാവശ്യം സ്പര്‍ശിച്ചെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം.ഭാവിയില്‍ പ്രധാനമന്ത്രി വരെ ആകുമെന്ന് കരുതപ്പെട്ട നേതാവാണ് ഫാലന്‍.
















