നിയമം വാചാലം…കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിച്ച സംസ്ഥാന ബധിര കായിക മേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥിക്ക് കളിനിയമങ്ങള്‍ ആംഗ്യ ഭാഷയില്‍ മനസിലാക്കി കൊടുക്കുന്ന ഒഫിഷ്യലും മുതിര്‍ന്ന താരങ്ങളും
കോട്ടയം: 23-ാമത് സംസ്ഥാന ബധിര കായികമേളയുടെ ആദ്യ ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ എറണാകുളം 59 പോയിന്റുമായി മുന്നിലെത്തി.
49 പോയിന്റോടെ കോഴിക്കോട് രണ്ടാമതും 30 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള 800 താരങ്ങള്‍ പങ്കെടുക്കുണ്ട്.
കായികമേളയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷനായി.
















