ലണ്ടന്‍: നിലവിലുളള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി. വെംബ്‌ളി സ്‌റ്റേഡിയത്തില്‍ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ അട്ടിമറിച്ചത്. ഈ വിജയത്തോടെ ടോട്ടനം നോക്കൗട്ടില്‍ കടന്നു.
ഡെലി അലിയുടെ ഇരട്ട ഗോളാണ് ടോട്ടനത്തിന് അനായാസ വിജയമൊരുക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിലെ 30 എണ്ണത്തില്‍ തോല്‍വിയറായതെ മുന്നേറിയ റയലിന്റെ ആദ്യ തോല്‍വിയാണിത്.
അലി 27-ാം മിനിറ്റില്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ രണ്ടാം ഗോളും നേടി. ക്രിസ്റ്റിയന്‍ എറിക്‌സണ്‍ മൂന്നാം ഗോളും നേടി. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
സ്പാനിഷ് ചാമ്പ്യന്മാരായ റയലിനെതിരായ ആറു മത്സരങ്ങളില്‍ ടോട്ടനത്തിന്റെ ആദ്യ വിജയമാണിത്.ഈ വിജയത്തോടെ ഗ്രൂപ്പ്് എച്ചില്‍ ടോട്ടനം പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഏഴു പോയിന്റുമായി റയലാണ് തൊട്ടുപിന്നില്‍. ബൊറൂസിയയ്‌ക്കും എപോള്‍ നികോസിയയ്‌ക്കും രണ്ട് പോയിന്റ് വീതമുണ്ട്.
ചാമ്പ്യന്മാരായ റയലിനെതിരെ മികച്ച കളിയാണ് ടോട്ടനം പുറത്തെടുത്തത്. അതേസമയം റയലിന് അവസരത്തിനൊത്തുയരാനായില്ല. മികച്ച പ്രകടനം കാഴ്ചവെച്ച ടോട്ടനം വിജയം പിടിച്ചെടുത്ത് ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ പ്രവേശിച്ചു.
















