മാഞ്ചസ്റ്റര്‍ സിറ്റി: സെര്‍ജിയോ അഗ്വെയ്‌റോ പുത്തന്‍ ചരിത്രമെഴുതിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാപ്പോളിയെ തകര്‍ത്തെറിഞ്ഞ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ പ്രവേശിച്ചു.
ഗ്രൂപ്പ് എഫ് മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി നാപ്പോളിയെ തകര്‍ത്തത്.
അഗ്വെയ്‌റോ 69-ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് ചരിത്രം കുറിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഈ അര്‍ജന്റീനിയന്‍ കളിക്കാരന്‍ നേടുന്ന 178-ാം ഗോളാണിത്.ഇതോടെ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന ബഹുമതി അഗ്വെയ്‌റോയ്‌ക്ക് സ്വന്തമായി. ഏറിക്ക് ബ്രൂക്കിന്റെ 78 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് അഗ്യൂറോ മായ്ച്ച്കളഞ്ഞത്.
ചരിത്രം കുറിച്ച അഗ്വെയ്‌റോയെ സിറ്റിയുടെ ക്യാപ്റ്റന്‍ വിന്‍സന്റ് കോപാനിയും മറ്റ് കളിക്കാരും അഭിനന്ദിച്ചു. അഗ്യൂറോയെ ഇതിഹാസമെന്നാണ് വിന്‍സന്റ് കോപാനി വിശേഷിപ്പിച്ചത്.
നിക്കോളസ് , ജോണ്‍ സ്‌റ്റോണ്‍സ്, റഹീം എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയ മറ്റു താരങ്ങള്‍. നാപ്പോളിക്കായി ലോറന്‍സോയും ജോര്‍ഗിന്‍ഹോയും സ്‌കോര്‍ ചെയ്തു.
22 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന സിറ്റി ഈ വിജയത്തോടെ 12 പോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ മുന്നിലെത്തി.അതേസമയം നാപ്പോളിക്ക് മൂന്ന് പോയിന്റേയുളളൂ.
















