കൊല്ലം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം സിവിഎന്‍ കളരിയിലെ അഭ്യാസികള്‍ മികച്ച വിജയം നേടി.
വെറും കൈപ്പയറ്റ് (ജൂനിയര്‍ പെണ്‍കുട്ടികള്‍ ) മത്സരത്തില്‍ റിയ സുരേഷ് സ്വര്‍ണ്ണവും വെറും കൈപ്പയറ്റ് (സീനിയര്‍) മത്സരത്തില്‍ അഭിനവ് ശിവന്‍, ശ്രീകുമാര്‍ എന്നിവര്‍ വെള്ളിയും മെയ് പയറ്റ് (സബ് ജൂനിയര്‍-പെണ്‍ കുട്ടികള്‍) രാജശ്രീ വെള്ളിയും കരസ്ഥമാക്കി.
നടുവടിപ്പയറ്റില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേഘ-പ്രതീക്ഷ ജോഡി സ്വര്‍ണവും, രാജശ്രീ-പ്രാര്‍ത്ഥന ജോഡി വെങ്കലവും നേടി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീഹരി-രഞ്ജിത് ജോഡിയും വെങ്കലം നേടി. പി.വി. ശിവകുമാര്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് ഇവരുടെ പരിശീലനം നടന്നത്.
















