പാലക്കാട്:മലമ്പുഴ ഡാമില്‍ നിന്ന് കഞ്ചിക്കോട് വ്യവസായ പാര്‍ക്കിലേക്ക് പ്രതിദിനം ഇരുപത് ദശലക്ഷം ലിറ്റര്‍ വെള്ളം കുത്തകവ്യവസായത്തിന് നല്‍കാനുള്ള പദ്ധതി തടയുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു.
പദ്ധതി നടപ്പിലായാല്‍ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ കര്‍ഷകരെ ഏറെ ബാധിക്കുമെന്നും,കൃഷി ഇല്ലാതാവുന്ന അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.മലമ്പുഴ ഇറിഗേഷന്‍ ഓഫീസിനുമുന്നില്‍ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ.ശിവദാസ് അധ്യക്ഷത വഹിച്ചു.
കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.സജികുമാര്‍,സെക്രട്ടറി കെ.സുരേഷ് കുമാര്‍,എം.കെ.രാമദാസ്,എം.ചെന്താമരാക്ഷന്,എ.സി.മോഹനന്,സി.മണി,കെ.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.സമാപനയോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: