ചിറ്റൂര്‍:ജീവനക്കാര്‍ ജനങ്ങളെ വട്ടം കറക്കുന്നത് അവസാനിപ്പിക്കണമെന്ന് ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന ജനങ്ങളെ മുടന്തന്‍ കാരണങ്ങള്‍ നിരത്തി ചുറ്റിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വിഷയം ശരിവെച്ച് ചെയര്‍മാനും രംഗത്തെത്തി.
ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് ചില ജീവനക്കാരുടെ നടപടിക്കെതിരെ ഇരു വിഭാഗത്തിലേയും കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചത്.
കച്ചേരിമേട്ടിലെ മിനി സിവില്‍ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി റോഡുവക്കിലുള്ള ഇലക്ട്രിക്ക് പോസ്റ്റുകള്‍ നീക്കി വീതീ കുട്ടുകയും പോലിസ് ക്വാര്‍ട്ടേഴ്സിനു മുന്നിലെ മരം മുറിച്ച് മാറ്റി ബസ് തീരിഞ്ഞുപോവാനുള്ള സൗകര്യം ഒരുക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാട്ടില്ല.
തത്തമംഗലത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപാസ് നിര്‍മ്മാണത്തിനു വേണ്ട നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് കെ.മധു ആവശ്യപ്പെട്ടു.വാര്‍ഡ് കണ്‍സിലര്‍മാരുടെ സാക്ഷ്യ പത്രവുമായി എത്തിയാലും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്കാന് ജീവനക്കാര്‍ തയാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.നഗരസഭക്ക് സ്വന്തമായൊരു ബസ് സ്റ്റാന്റ് ബസ്ജറ്റിലെ സ്ഥിരം പരമാര്‍ശം ജനങ്ങള്‍ പരിഹാസത്തോടെയാണ് നോക്കി കാണുന്നതെന്നും ഇതു മാറ്റി ഇത്തവണയെങ്കിലും ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമാക്കണമെന്നും എം.ശിവകുമാര്‍ പറഞ്ഞു.
നെഹ്റു ഓഡിറ്റോറിയത്തിനുള്ളിലൂടെ കോപറേറ്റീവ് കോളേജിലേക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണന്‍കുട്ടി അവതരിപ്പിച്ച പ്രമേയവും പാസാക്കാനും കുട്ടായി തീരുമാനിച്ചു.നിസാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗാര്ഹികകുടിവെളള കണക്ഷന് നല്കാതിരിക്കരുത് എല്ലാ അപേക്ഷകര്‍ക്കും കടിവെള്ളം നല്‍ക്കണമെന്നും തീരുമാനമായി.
നഗരസഭയില്‍ കുടിവെളള പൊതു ടാപ്പുകള്‍ ഭൂരിഭാഗവും വിഛേദിച്ചിട്ടും വീണ്ടും ജല അതോറിറ്റി പഴയ കണക്ക് പ്രകാരം 435 പൊതു ടാപ്പുകള്‍ കണക്കാക്കിയാണ് ഇന്നും വെള്ളക്കരം ഈടാക്കുന്നത് ഇത് നഗരസഭയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതായും ഇതിനായി വാട്ടര്‍ അതോറിറ്റിയെ കൂടെ ഉള്‍പ്പെടുത്തി പരിശോധന നടത്തണമെന്ന് കെ.എ ഷീബ പറഞ്ഞു.ചെയര്മാന് ടി.എസ് തിരുവെങ്കിടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.പ്രീത്. സ്വാമിനാഥന്, കവിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: