ധാക്ക: അമേരിക്കയില്‍ നടന്നതു പോലെ, വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് നേതാക്കള്‍ അടക്കം പ്രമുഖരെ വധിക്കാനുള്ള പദ്ധതി ബംഗ്ലദേശ് പോലീസ് പൊളിച്ചു. ഇതുമായി ബന്ധപ്പെട്ട പൈലറ്റും മൂന്നു പേരും അറസ്റ്റിലായി.
ബംഗ്ലാദേശിന്റെ എയര്‍ലൈനായ ബീമാനിലെ പൈലറ്റ് സബീര്‍ ഈനാം ആണ് പിടിയിലായവരില്‍ പ്രമുഖന്‍. ഇവര്‍ക്ക് ബംഗ്ലാ ഭീകരസംഘടനയായ ജമായത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലദേശുമായി ബന്ധമുണ്ട്. രണ്ടു പദ്ധതികളാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. വിമാനം റാഞ്ചി യാത്രക്കാരെ തടവിലാക്കിയെങ്കിലും ഏങ്കെിലും മധ്യേഷ്യന്‍ രാജ്യത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
98ല്‍ രൂപം കൊണ്ട ജമായത്ത് ഉള്‍ മുജാഹിദ്ദീനെ 2005 ഫെബ്രുവരിയില്‍ നിരോധിച്ചിരുന്നു, ഈ ഭീകര സംഘടന നിരവധി മതേതര, ഇതര മതസ്ഥരായ ബ്‌ളോഗ് എഴുത്തുകാരെ വധിച്ചിട്ടുണ്ട്. 2005ല്‍ ബംഗ്‌ളാദേശിലെ 300 സ്ഥലങ്ങളില്‍ 500 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി ഭീകരത സ്വഷ്ടിച്ചിരുന്നു.
















