ന്യൂദല്‍ഹി: ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ശിഖിര്‍ ധവാന്റെയും അടിപൊളി ബാറ്റിങ്ങില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 202 റണ്‍സ് എടുത്തു.
രോഹിത് ശര്‍മ 55 പന്തില്‍ ആറും ഫോറും നാലു സിക്‌സറും പൊക്കി 80 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ധവാന്‍ 52 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 80 റണ്‍സ് നേടി.
ആദ്യ വിക്കറ്റില്‍ ധവാനും ശര്‍മയും 158 റണ്‍സ് അടിച്ചെടുത്തു. ബൗള്‍ട്ടിന്റെ പന്തില്‍ ലാത്തിന് പിടികൊടുത്ത് ധവാന്‍ മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.
തുടര്‍ന്നെത്തിയ പാണ്ഡ്യയ്‌ക്ക് തിളങ്ങാനായില്ല. രണ്ട് പന്ത് നേരിട്ട പാണ്ഡ്യ പൂജ്യത്തിന് മടങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കോഹ് ലി പിടിച്ചു നിന്നു. മൂന്നാം വിക്കറ്റില്‍ ശര്‍മയ്‌ക്കൊപ്പം 27 റണ്‍സ്‌കൂട്ടിചേര്‍ത്തു. ശര്‍മയെ സോധി വീഴ്‌ത്തിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. കോഹ് ലി 11 പന്തില്‍ മൂന്ന് സിക്‌സര്‍ അടിച്ച് 26 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് പന്തില്‍ ഒരു സിക്‌സര്‍ ഉള്‍പ്പെടെ ഏഴു റണ്‍സ് നേടിയ ധോണിയും പുറത്താകാതെ നിന്നു.
സ്‌കോര്‍ബോര്‍ഡ്:
ഇന്ത്യ: രോഹിത് ശര്‍മ സി ലാത്തം ബി ബൗള്‍ട്ട് 80, ധവാന്‍ സി ലാത്തം ബി സോധി 80, എച്ച്.എച്ച് പാണ്ഡ്യ സി ലാത്തം ബി സോധി 0, കോഹ് ലി നോട്ടൗട്ട് 26, ധോണി നോട്ടൗട്ട് 7, എക്‌സ്ട്രാസ് 9 ആകെ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 202
വിക്കറ്റ് വീഴ്ച: 1-158, 2-158, 3-185
ബൗളിങ്ങ്: സാന്റര്‍ 4-0-30-0, ബൗള്‍ട്ട് 4-0-49-1, സൗത്തി 4-0-44-0, ഗ്രാന്‍ഡ്‌ഹോം 3-0-34-0, സോധി: 4-0-25-2, മുന്റോ 1-0-14-0.
















