പാലക്കാട്: കാട്ടാന വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ബിജെപി ആരംഭിച്ച 100 മണിക്കൂര്‍ രാപകല്‍ സമരം ഉജ്ജ്വല വിജയം.
ബിജെപി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രിയും മലമ്പുഴ മണ്ഡലം എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്റെ ചന്ദ്രനഗര്‍ നഗര്‍ ഓഫീസിനുമുന്നിലാണ് രാപകല്‍ സമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന് അധ്യക്ഷത വഹിച്ചു. സമരം നടക്കുന്നതിനിടെ വേദിയിലെത്തിയ ഡിഎഫ്ഓ സമരം തല്ക്കാലം നിര്‍ത്തിവെക്കണമെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു.
എന്നാല്‍ പോരാട്ടത്തിന് അന്തിമ വിജയം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വൈകീട്ട് നടക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കാമോയെന്ന് ഡിഎഫ്ഓ ആരാഞ്ഞപ്പോള്‍ തീര്‍ച്ചയായും പങ്കെടുക്കാമെന്ന് നേതാക്കള്‍ ഉറപ്പു നല്കി. ഇതിനെ തുടര്‍ന്നാണ് വൈകീട്ട് ഡിഎഫ്ഓയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ കാലതാമസം കൂടാതെ പരിഹരിക്കുമെന്ന് ഡിഎഫ്ഓ സാമുവല്‍ ഉറപ്പു നല്കി.
കൃഷിക്കും, വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചതിന് മുന്നു ദിവസത്തിനകം നഷ്ടപരിഹാരം നല്‍കും, ആനയുടെ കുത്തേറ്റ് മരിച്ച സ്വാമിനാഥന്റെ നഷ്ടപരിഹാരതുക സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതനുസരിച്ച് ലഭിക്കും, ഡിസംബര്‍ 30നകം വൈദ്യുത വേലികള്‍ നിര്‍മ്മിക്കും, അടിക്കാടുകള്‍ വെട്ടിതെളിക്കും, വന്യമൃഗങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ 20മിനിറ്റിനകം ഉദ്യോഗസ്ഥന്മാര് എത്തിച്ചേരും, ആന നാട്ടില്‍ ഇറങ്ങുന്നതിനെ സംബന്ധിച്ച് പഠനം നടത്തും, രാത്രികാല പെട്രോളിങ് ശക്തമാക്കും, എന്നിവായണ് ചര്ച്ചയിലൂണ്ടായ തീരുമാനങ്ങള്‍.
കണ്‍സര്‍വേറ്റര്‍ വിമല്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ബിജെപി സംസ്ഥാനസെക്രട്ടറി സി.കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്മുഖന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി സുലൈമാന്‍, മണ്ഡലം സെക്രട്ടറിമാരായ വിനേഷ്, കണ്ണന്, സുരേഷ വര്‍മ്മ, ശെല്വന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രതാപന്, വി.സുരേഷ് വര്‍മ്മ, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സുലൈമാന്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുധാകരന്, മുനികൃഷ്ണകുമാര്, മണ്ഡലം ഭാരവാഹികളായ ശ്രീജരാജേന്ദ്രന്, ശിവദാസ്, കണ്ണന് നീലിക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: