ചട്ടം ലംഘിച്ച് നഗരസഭാ കെട്ടിടത്തില്‍ സിപിഎം പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നതിനെതിരെ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. തിരുമലയിലെ നഗരസഭാ കെട്ടിടത്തിലെ മുറി സ്വകാര്യവ്യക്തി വാടകയ്‌ക്ക് എടുത്ത ശേഷം സിപിഎം ലോക്കല്‍ കമ്മറ്റി പാര്‍ട്ടി ഓഫീസിനായി നല്‍കുകയായിരുന്നു. വാടക കരാര്‍ വ്യവസ്ഥ ലംഘിച്ചാണ്് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം കെട്ടിടത്തിലാണെന്നും മറ്റ് പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍സൗജന്യത്തില്‍ നല്‍കിയ കെട്ടിടത്തിലാണെന്നും സിപിഎം അംഗങ്ങള്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ബിജെപി അംഗം കരമന അജിത് ആവശ്യപ്പെട്ടു. ഫുട്പാത്തുകള്‍ വരെ കൈയേറി സിപിഎം പാര്‍ട്ടി ഓഫീസ് പണിതിരിക്കുകയാണെന്നും അജിത് കുറ്റപ്പെടുത്തി.
















