ലണ്ടന്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഇസ്ലാമിക ഭീകര സംഘടന ഐഎസിന്റെ ഭീഷണി. ക്രിസ്റ്റ്യാനൊയുടെ കഴുത്തില്‍ കത്തി വയ്‌ക്കുന്ന പോസ്റ്ററാണ് ഐഎസുമായി ബന്ധമുള്ള വെബ്‌സൈറ്റുകളില്‍ വന്നത്.
2018ല്‍ റഷ്യ വേദിയാകുന്ന ഫുട്‌ബോള്‍ ലോകകപ്പിനെതിരെ ഐഎസ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ കണ്ണില്‍ നിന്ന് ചോര വരുന്ന പോസ്റ്ററുമുണ്ടായിരുന്നു.
റഷ്യന്‍ ലോകകപ്പിനെതിരെ കടുത്ത പ്രചാരണമാണ് ഐഎസ് നടത്തുന്നത്. സിറിയയില്‍ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ റഷ്യ നടത്തുന്ന ആക്രമണമാണ് അവരെ പ്രകോപിപ്പിക്കുന്നത്.
















