ടോക്യോ: ജപ്പാനില്‍ ഒമ്പത് ജഡങ്ങള്‍ വീട്ടുമുറിയില്‍ ഒളിപ്പിച്ച കൊലപാതകി അറസ്റ്റിലായി. സാമാ സിറ്റിയില്‍ അപ്പാര്‍ട്ടുമെന്റിലെ ഐസ് നിറച്ച പെട്ടിയിലാക്കി ടകാഹിരോ ഷിറൈഷി (26) സൂക്ഷിച്ചത് എട്ട് സ്ത്രീകളുടെയും പുരുഷന്റെയും ജഡങ്ങളായിരുന്നുവെന്ന് ക്യോഡോ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
23 കാരി സഹോദരിയെ കാണാനില്ലെന്ന ഒരാളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷിച്ചത്. ഈ യുവതി ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഒരു വെബ്‌സൈറ്റില്‍ എഴുതി. ഇതിനോട് ഷിറൈഷി പ്രതികരിച്ചത് സഹോദരന്‍ കണ്ടെത്തി. ഈ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് ഷിറൈഷിയുടെ വീട്ടില്‍നിന്ന് യുവതിയുടേതുള്‍പ്പെടെ 9 ജഡം കണ്ടെത്തിയത്.
കണ്ടെടുത്തവയില്‍ രണ്ടെണ്ണം തലയറുത്തു മാറ്റിയതായിരുന്നു. എല്ലാവരേയും താന്‍ കൊന്നതാണെന്ന് പ്രതി സമ്മതിച്ചു.
















