മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് ഫോറസ്റ്റിന്റെ കശുമാവിന് തോട്ടത്തില്‍ കാട്ടാനകളിറങ്ങി.വലുതും ചെറുതുമായി എട്ട് ആനകളാണ് ഉണ്ടായിരുന്നത്.കച്ചേരിപ്പറമ്പില്‍ എത്തിയ ഇവ വന്‍ കൃഷിനാശമാണുണ്ടാക്കിയത്.
കച്ചേരിപ്പറമ്പ് ആക്കപ്പറമ്പ് ബഷീറിന്റെ 1300ഓളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്.ആനയുടെ ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റു.മലയില്‍ കുഞ്ഞുമുഹമ്മദി(47)നാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെതിരെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍.റവന്യു,വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.കൃഷി നഷ്ട്പെട്ട കര്‍ഷകര്‍ക്ക് ഈ മാസം എട്ടിന് മുമ്പ് നഷ്ടപരിഹാരം നല്‍കാം എന്ന ഉറപ്പിന്മേലാണ് ഉച്ചയോടെ ഇവരെ വിട്ടയച്ചത്.
കോട്ടപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ്,വൈസ് പ്രസിഡന്റ് സുശീല,ടി.കെ.ഇപ്പു എന്നിവരും,മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ മുജീബ്,തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.അബ്ദുള്ള,റവന്യൂവകുപ്പും പോലീസുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനയാത്.കാട്ടാനശല്യത്തിനെതിരെ കര്‍ഷകര്‍ നിരന്തരം നിവേദനം നല്‍കുന്നുണ്ടെങ്കിലും നടപടികള്‍ കുറവാണ്.
ഫണ്ടുകളുടെ അപര്യാപ്തതകൊണ്ടാണ് നഷ്ടപരിഹാരം നല്കാന് കഴിയാത്തതെന്നും.ഇതുവരെ അമ്പതുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: