പൊഴുതന: അച്ചൂര് എച്ച് എം എല്‍ തൊഴിലാളികള്‍ക്ക് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പൊഴുതന എസ് ടി യു ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അച്ചൂര് എച്ച് എം എല്‍ തൊഴിലാളികള്‍ അച്ചൂര് ഡിവിഷനില്‍ കൊളുന്ത് എടുക്കുന്ന അവസരത്തിലാണ് ഒരു ദിവസം മുമ്പ് ചായത്തോട്ടത്തില്‍ തളിച്ച കീടനാശിനിയേറ്റ് ആമിക്കുട്ടി, നസീമ, റംല, ശ്രീദേവി എന്നീ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ നാലു പേരെയും വൈത്തിരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ ചികിത്സക്കായി റംല, നസീമ, ആമിക്കുട്ടി എന്നിവരെ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. തോട്ടങ്ങള്‍ക്ക് സമീപമുള്ള പുഴകളില്‍ കുളിക്കുന്നവര്‍ക്കും ചൊറിച്ചില്‍ അനുഭപ്പെടുന്നതായും ആക്ഷേപമുണ്ട്. മാരകമായ കീടനാശിനി തെളിക്കുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും തൊഴിലാളികള്‍ക്ക് മതി ചികിത്സാസഹായവും മറ്റും നല്‍കണമെന്നും ഏരിയാ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ആശുപത്രികളില്‍ കഴിയുന്നവരെ ഏരിയ സെക്രട്ടറി സി മമ്മി, പ്രസിഡന്റ് സി അസൈനാര്‍, കാതിരി നാസര്‍, കെ കെ ഹനീഫ, ശംസുദ്ദീന്‍, റഫീഖ്, മുസ്തഫ അച്ചൂര്, പി ബീരാന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: