കഴക്കൂട്ടം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ കഴക്കൂട്ടം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുപ്പിലാച്ചി സൂര്യകാന്തി മലര്‍ സ്ട്രീറ്റില്‍ പരമേശ്വരന്‍ (37), തിരുച്ചിറപ്പള്ളി വാകനേരി മെട്ടൂതെരുവ് അനന്തപുരം സ്ട്രീറ്റില്‍ തക്കാളി മുഹമ്മദ് എന്നു വിളിക്കുന്ന മുഹമ്മദ് മുബാറക് (26) എന്നിവരെയാണ് പിടികൂടിയത്.
ആഗസ്റ്റ് 29 നായിരുന്നു സംഭവം. രാത്രിയില്‍ കഴക്കൂട്ടം അല്‍സാജ് ഹോട്ടലിനു സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് സംഘം മോഷ്ടിച്ചു കടന്നത്. കൃത്യത്തിനു ശേഷം വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















