തിരുവനന്തപുരം: ലോകത്തിനുമുന്നില്‍ നമ്മുടെ നാടിനെ അടയാളപ്പെടുന്ന പ്രത്യേകതകളിലൊന്നായ കളരിപ്പയറ്റിനെ കുടുതല്‍ ജനകീയമാക്കണമെന്നും കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്റെ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 680 പേരാണ് പങ്കെടുക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
കളരി ഗുരുക്കളായ വടകര മീനാക്ഷി, കോഴിക്കോട് കരുണന്‍, തിരുവന്തപുരം തങ്കപ്പനാശാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേയര്‍ വി.കെ.പ്രശാന്ത്, എഡിജിപി സന്ധ്യ, ഡി.കെ. മുരളി എംഎല്‍എ, അസോസിയേഷന്‍ ഭാരവാഹികളായ ഗീവര്‍ഗീസ്, ജയകുമാര്‍, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















