കഴക്കൂട്ടം: യുഡിഎഫില്‍ നിന്ന് കൂറിമാറി എത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പ്രസിഡന്റാക്കി എല്‍ഡിഎഫ് കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. മുരുക്കുംപുഴ ഡിവിഷനില്‍ നിന്ന് വിജയിച്ച എ. ഷാനിബ ബീഗമാണ് കൂറുമാറി പുതിയ പ്രസിഡന്റായത്. ബ്ലോക്കില്‍ വികസനകാര്യ സ്ഥിരം സമതി അധ്യക്ഷയായിരുന്ന ഷാനിബ ബീഗം കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വസന്തകുമാരിയാണ് മത്സരിച്ചത്. ഷാനിബ ബീഗത്തിന് ഏഴും വസന്തകുമാരിക്ക് ആറും വോട്ടാണ് ലഭിച്ചത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ബ്ലോക്കില്‍ ഭരണം നിലനില്‍ക്കുന്നത്.
യുഡിഎഫിലെ ജലജകുമാരിയായിരുന്നു ആദ്യം പ്രസിഡന്റായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് നടന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസില്‍ നിന്നള്ള ജോളി പത്രോസ് അനുകൂലിച്ച് എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുകയും എല്‍ഡിഎഫിന്റെ പിന്തുണയോടെ ജോളി പത്രോസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാവുകയായിരുന്നു. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ജോളി പത്രോസ് രാജിവച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ മറ്റൊരംഗത്തെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം നിലിര്‍ത്തിയത്. കൂറുമാറിയ അംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
















