വാഷിങ്ടണ്‍: ഐഎസ് ഭീകരരെ തുരത്തുന്നതു വരെ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ തുടരുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍.
ഇറാക്ക് ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് അമേരിക്കന്‍ സൈന്യത്തെ ഇവിടേക്കയച്ചതെന്നും അതിനാല്‍ ഭീകരരെ ഇവിടെ നിന്ന് പൂര്‍ണമായി ഇല്ലാതാക്കിയതിനു ശേഷമേ സൈന്യത്തെ പിന്‍വലിക്കുന്നതിനേക്കുറിച്ച് അമേരിക്ക ചിന്തിക്കൂ എന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
















