കൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു.ഭഗവതിപ്പാറ, അജ്ഞലി തെരുവ് ,മേനോന് പാറ ജംഗ്ഷന് , അമ്പാട്ടകളം,ഷുഗര്‍ കോളനി എന്നിവിടങ്ങളിലാണ് ജല ക്ഷാമം നേരിടുന്നത്.നാലു മാസം മുന്‍പ് കാലവര്‍ഷം തുടങ്ങി എന്നകാരണം പറഞ്ഞാണ് ലോറിവെള്ള വിതരണം നിര്‍ത്തിവെച്ചത്.
എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കുടിവെള്ള പദ്ധതി കുഴല്‍കിണറുകളില്‍ മിക്കതും വരണ്ട നിലയിലാണ്.നടപടി ആവശ്യപ്പെട്ട് തഹസില്‍ദാര്‍,സബ് കളക്ടര്‍ എന്നിവര്‍ക്ക് നല്കിയ നിവേദനങ്ങല്‍ ഫലം കണ്ടില്ല. ദൂരെ സ്ഥലങ്ങളില്‍ നിന്നും വാഹനത്തില്‍ വെള്ളമെത്തിച്ചാണ് ഇപ്പോള്‍ ആവശ്യങ്ങല്‍ നിറവേറ്റുന്നത്.എന്നാല്‍ ഇതും തീരെ അപര്യാപ്തമാണ്.ഈ സാഹചരത്തിലാണ് സ്ത്രീകളെയും കുട്ടികളേയും അണിനിരത്തി വില്ലേജ് ഓഫീസ് ഉപരോധിച്ചത്.
കാലത്ത് ഒമ്പതു മണി മുതല്‍ ഉപരോധം ആരംഭിച്ചു. പന്ത്രണ്ട് മണിയോടു കൂടി ചിറ്റൂര്‍ തഹസില്‍ദാര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും വൈകുന്നേരം മുതല്‍ ലേറി വെള്ളമെത്തിച്ചു തരാമെന്ന വാക്കിന്റെ അടിസ്ഥാനത്തിലും ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടിയുടെ എംഎല്‍എ ഫണ്ടില്‍ നിന്നും പതിനാലാം വാര്‍ഡിലേക്ക് ഒരു മാസത്തിനുള്ളില്‍ പൈപ്പ് കണക്ഷന് നല്‍കാമെന്ന ഉറപ്പിന്റെ പേരിലും ഒരു മണിയോടു കൂടി സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: