പാലക്കാട്: ബിജെപി ജില്ലാ ഘടകത്തിന്റെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് പാലക്കാട്-പൊള്ളാച്ചി റൂട്ടിലേക്ക് പുതിയതായി രണ്ട് എക്സ്പ്രസ്സ് ട്രെയിനുകള്‍ കൂടി അനുവദിച്ച് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവ് ഇറക്കി.
നവംമ്പര്‍ ഒന്നിന് കാലത്ത് 7:45ന് മധുര ട്രെയിനും, ഉച്ചക്ക് മൂന്ന് മണിക്ക് പുറപ്പെടുന്ന ചെന്നൈ ട്രെയിനുമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. അമൃത എക്സ്പ്രസ്സ് മധുരയില്‍ നിന്നും തിരുവനന്തപുരം വരെയായിരിക്കും സര്‍വീസ് നടത്തുക. തിരുവനന്തപുരത്തു നിന്നും പാലക്കാട് ടൗണ്‍ വഴി മധുരവരെ പോകുന്ന ട്രെയിനിന് നേരെത്തെ ഉണ്ടായിരുന്ന സ്റ്റോപ്പുകളായ പുതുനഗരം, വടകനികാപുരം, കൊല്ലങ്കോട്, മുതലമട എന്നിവടങ്ങളിലെ സ്റ്റോപ്പുകള്‍ എടുത്തു കളഞ്ഞതുമൂലം ഇവിടങ്ങളിലെ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപെട്ടു,
എ/സി കോച്ച് കൂടുതലായി വേണമെന്നും, മധുരയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിനായതിനാല്‍ പാലക്കാടിനായി തനി റിസര്‍വേഷന്‍ കോട്ട വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനുമായ സി.കൃഷ്ണകുമാര്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗവും 51ാം വാര്‍ഡ് കൗണ്‍സിലര്‍ വി .നടേശന് എന്നിവര്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: