വിതുര: കാര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കഴക്കൂട്ടം കിന്‍ഫ്രാപാര്‍ക്ക് ഐടി കമ്പനിയിലെ ജീവനക്കാരായ കഴക്കൂട്ടം കണിയാപുരം സ്വദേശികളായ വിനീത് (32), ലിജിന്‍ ജോസഫ് (31), ശരത് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊന്‍മുടി സന്ദര്‍ശിച്ചശേഷം മാരുതി കാറില്‍ മടങ്ങുമ്പോള്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് പൊന്‍മുടിയിലെ നാലാം ഹെയര്‍ പിന്‍വളവില്‍ വച്ച് കാര്‍നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. വിനീതിന്റെ നില ഗുരുതരമാണ്. മൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം മുമ്പ് കൊല്ലത്തുനിന്ന് വിദ്യര്‍ഥിസംഘം പൊന്‍മുടി കാണാനെത്തി മടങ്ങുമ്പോള്‍ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അതേ സ്ഥലത്താണ് ഇന്നലെ കാറും നിയന്ത്രണം വിട്ട് മറിഞ്ഞത്.
















