തിരുവനന്തപുരം: ട്രാഫിക് സുരക്ഷിതത്വത്തിന് കേരള പോലീസ് നടപ്പിലാക്കുന്ന ‘സോഫ്റ്റ്’ പദ്ധതിക്ക് ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാരിന്റെ പാര്‍പ്പിട നഗരകാര്യ വകുപ്പിന്റെ റോഡ് സുരക്ഷിതത്വ പരിശ്രമങ്ങള്‍ക്കുള്ള അവാര്‍ഡിനാണ് കേരള പോലീസിന്റെ ശുഭയാത്രാ ട്രാഫിക് സുരക്ഷാ പദ്ധതിയുടെ ഭാഗമായ ‘സോഫ്റ്റ്’ പദ്ധതി തെരഞ്ഞെടുത്തത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഗുണഭോക്തൃ വകുപ്പുകള്‍ ട്രാഫിക് സുരക്ഷിതത്വത്തിനു നടപ്പാക്കിയ പദ്ധതികളെ വിലയിരുത്തിയാണ് ഈ അവാര്‍ഡ് നിര്‍ണയിച്ചത്. സുരക്ഷിതമായ ഗതാഗത സംവിധാനം സാധ്യമാക്കുന്നതിനുള്ള പദ്ധതികളില്‍ ഏറ്റവും ഫലപ്രദവും നൂതനവുമായ പദ്ധതിയായി ‘സോഫ്റ്റ്’ നെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററില്‍ നവംബര്‍ 6 ന് നടക്കുന്ന മൊബിലിറ്റി ഇന്ത്യാ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അവാര്‍ഡ് നല്‍കും.
















