കാണ്‍പൂര്‍: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് 50 വിക്കറ്റ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ മടക്കി ബുംറയുടെ നേട്ടം. 28 കളിയില്‍ നിന്നാണ് ഈ വലംകൈയന്‍ പേസര്‍ അര്‍ധസെഞ്ചുറി പിന്നിട്ടത്.
വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് ബുംറ. 23 കളികളില്‍ 50 വിക്കറ്റ് തികച്ച അജിത് അഗാര്‍ക്കറാണ് മുന്നില്‍. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ബുംറയുടെ പേരിലുണ്ട്.
















