Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 09:59 pm IST
inVicharam

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. എല്ലാ രാഷ്‌ട്രീയ കാഴ്ചപ്പാടുളളവരുടെയും കക്ഷി രാഷ്‌ട്രീയ ബന്ധമില്ലാത്തവരുടെയും പൊതുവേദിയാണത്. എങ്കിലും അതിന്റെ സംസ്ഥാന സമ്മേളനങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയേയും സമാപനസമ്മേളനത്തിന് പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിക്കുകയാണ് പതിവ്.

ഉദ്ഘാടനത്തിലോ സമാപനത്തിലോ പ്രസംഗിക്കുന്ന നേതാക്കള്‍ രാഷ്‌ട്രീയക്കാരാണെങ്കിലും സങ്കുചിത രാഷ്‌ട്രീയം വിളമ്പാനുള്ള അവസരമാക്കാറില്ല. എന്നാല്‍ മലപ്പുറത്ത് സമാപിച്ച പത്രപ്രവര്‍ത്തകയൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ രാഷ്‌ട്രീയ വിദ്വേഷം വിളമ്പാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധിച്ചത്.

പത്രപ്രവര്‍ത്തകര്‍ എങ്ങനെ എഴുതണമെന്നും എന്തൊക്കെ എഴുതണമെന്നും നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി സംഘപരിവാറിനെതിരായ സിപിഎം വിദ്വേഷം പ്രസംഗിച്ച് പരിഹാസ്യനാവുകയാണ് ചെയ്തത്. ”സംഘപരിവാര്‍ കേരളത്തെ അധിഷേപിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മൗനം പാലിച്ചു” എന്നാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്.

സംഘപരിവാര്‍ എവിടെ, എങ്ങനെയാണ് കേരളത്തെ അധിക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതല്ലെ. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ജനരക്ഷായാത്ര കേരളത്തെ അധിക്ഷേപിക്കാനല്ല, സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആപത്തുകളെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.

കേരളത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ സിപിഎം തല്ലുന്നു, കൊല്ലുന്നു എന്നത് വിളിച്ചുപറയുന്നതെങ്ങനെയാണ് കേരളത്തെ അധിക്ഷേപിക്കലാവുക. സിപിഎം അക്രമം നിര്‍ത്തണം, കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നു പറഞ്ഞാല്‍ അത് കേരളത്തെ അധിക്ഷേപിക്കലാണെന്ന് അരിയാഹാരം കഴിക്കുന്ന ഒരാള്‍ക്കും പറയാനാവുകയില്ല. സിപിഎം അക്രമത്തിനെതിരെ ആ പാര്‍ട്ടിയൊഴിച്ച് എല്ലാ കക്ഷികളും പറഞ്ഞിട്ടുള്ളതാണ്.

കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല ഇപ്പോഴവര്‍, ഭരണം നയിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ക്കാണ് സമാധാനം ഉറപ്പുവരുത്താനുള്ള മുഖ്യചുമതല. ഇത് ഓര്‍മ്മപ്പെടുത്താന്‍ കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനവും വിളിച്ചുപറയും. മാധ്യമങ്ങള്‍ക്ക് ബോധ്യമായ അക്കാര്യങ്ങള്‍ ഉറക്കെ പറയുകയും ചെയ്യാം. അതിന് അരിശംപൂണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല.

ജനരക്ഷായാത്രയില്‍ ഉയര്‍ത്തിയ രണ്ടാമത്തെ മുദ്രാവാക്യം ജിഹാദികളുയര്‍ത്തുന്ന ഭീഷണിയാണ്. ഇതൊരു കുറ്റാരോപണമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കെങ്ങനെ പറയാന്‍ കഴിയും? ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ജിഹാദി ഭീഷണിയല്ലെ കേരളത്തിലുള്ളത്? കേരളത്തില്‍നിന്ന് ഐഎസ്സില്‍ ചേര്‍ന്ന് കൊല്ലപ്പെടുകയോ ചാവേറാവുകയോ ചെയ്തവരുടെ സംഖ്യ മറ്റേതെങ്കിലും സംസ്ഥാനത്തിനുണ്ടോ?

ജനരക്ഷായാത്രയ്‌ക്ക് ശേഷമല്ലെ ഐഎസില്‍ എത്തിയവരില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്? ഐഎസ് ബന്ധമുള്ള അഞ്ചുപേര്‍ പിടിയിലായത് അടുത്തിടെയല്ലേ? ജിഹാദി പ്രവര്‍ത്തനം ഇവിടെ ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന ഭീതിദമായ അവസ്ഥ ചൂണ്ടിക്കാട്ടിയാല്‍ എങ്ങനെ കേരളത്തെ അധിക്ഷേപിക്കലാകും!

നാറാത്തും കനകമലയിലും ഭീകരര്‍ ക്യാമ്പുകള്‍ നടത്തിയതും, അവരില്‍ ചിലര്‍ പിടിയിലായതും മുഖ്യമന്ത്രിക്കറിയാത്ത കാര്യമല്ലല്ലോ? വിദ്വേഷം ജനിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ച കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചല്ലേ ? വസ്തുതകള്‍ മറച്ചുവച്ച് ആടിനെ പട്ടിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സ്വയം പരിഹാസ്യനാകാനേ വഴിവയ്‌ക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.