പട്ടാമ്പി: കൊപ്പം കരിങ്ങനാട് ശ്രീ വിളങ്ങോട്ടകാവ് ഗോവിന്ദാപുരം ക്ഷേത്രം തന്ത്രിയും നിയുക്ത ശബരിമല മേല്‍ശാന്തിയുമായ എ.വി.ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് ശ്രീ വിളങ്ങോട്ടുകാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ സ്വീകരണം നല്കി. കരിങ്ങനാട് കണ്ടില് നിന്നും പഞ്ചവാദ്യം, 108 താലം, മുത്തുകുട, ഇടക്ക നാഥം, ശഖ്, കുത്തുവിളക്ക്, എന്നിവയുടെ അകമ്പടിയോടെയാണ് ക്ഷേത്രം ട്രസ്റ്റി ചുമരംകണ്ടത്ത് മന ചിത്രഭാനു നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്കി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.എം.രാജേഷ് തുളസിമാല അണിയിച്ചു. ഘോഷയാത്രയോടെ ശ്രീവിളങ്ങോട്ടുകാവ് ഭഗവതി ക്ഷേത്ര സന്നിധിയിലെക്ക് നൂറുകണക്ക് ഭക്തരുടെ അകമ്പടിയോടെ ആനയിച്ചു. ക്ഷേത്രം ഭാരവാഹികളായ എന്‍. കറുപ്പന്, കെ.വി.ഗംഗാധരന്, പ്രഭാകരന് നായര്‍,വിജയന്, ബാബു, എ.ടി.ഉണ്ണികൃഷ്ണന്, സി.കെ.ഉണ്ണികൃഷ്ണന്, ടി.കെ.ബേബി, പി.എം.സന്തോഷ്, പി.എം.രാമനുണ്ണി നമ്പൂതിരി, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. നിയുക്ത മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്, നമ്പൂതിരി, അനുഗ്രഹ പ്രഭഷണം നടത്തി.
കൊല്ലങ്കോട്: എ.വി.ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് കൊല്ലങ്കോട് പുലിക്കോട് അയ്യപ്പന് ക്ഷേത്രത്തില്‍ സ്വീകരണം നല്കി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുനമ്പൂതിരി മാനേജര്‍ വരദരാജന് വെങ്ങുനാട് രാജ വംശത്തെ പ്രതിനിധീകരിച്ച് കൃഷ്ണന്‍കുട്ടി മേനോന് ദക്ഷിണ സമര്‍പ്പണം നടത്തി ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ രക്ഷാധികാരി കോതാണ്ടത്ത് ഗംഗാധരമേനോന് ഉപഹാരം സമര്‍പ്പിച്ചു.വിദ്യാധരമേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കാമ്പ്രത്ത് ഗംഗാധരന് സ്വാഗതം പറഞ്ഞു. സി. എസ്.രവി മുരുകേശന് കൃഷ്ണന്‍കുട്ടി ആറാട്ട് കമ്മറ്റി മുകുന്ദന് മേനോന് അനില്‍ ബാബു കെ രാജഗോപാല്‍ ഡോ.വിദ്യാധരന് തുടങ്ങിയവര്‍ സംസാരിച്ചു. പനങ്ങാട്ടി മോഹനന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോട് നിയുക്ത ശബരിമല മേല്‍ശാന്തിയെ സ്വീകരിച്ചത്. തുടര്‍ന്നു നടന്ന ചടങ്ങില്‍ പൊന്നാട അണിയിച്ചു.
എലവഞ്ചേരി: കരിങ്കുളം പടിഞ്ഞാമുറിദേശങ്ങളുടെ സുയുക്ത ആഭിമുഖ്യത്തില്‍ ദേശ മന്ദിരത്തില്‍ വെച്ച് നിയുക്ത ശബരിമല മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് താലപ്പൊലി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നിറ കുംഭത്തോടെ സ്വീകരണം നല്കി.ദേശ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പൊന്നാടയിട്ട് ആദരിച്ചു. ദേശങ്ങള്‍ക്ക് വേണ്ടി രാമകൃഷ്ണന്, ടി.കെ.കൃഷ്ണന്‍കുട്ടി, കെ.സുബ്രഹ്മണ്യന്, എം.വിജയകുമാര്‍, എം.ശശി, പി.സ്വാമിനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. ദേശവക ഉപഹാരവും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: