Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിച്ചത് മാലി, ജയിച്ചത് ബ്രസീല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 11:12 pm IST
in Sports

കൊല്‍ക്കത്ത: സെമിഫൈനലിലെ തോല്‍വി ബ്രസീലിന്റെ നടുവൊടിച്ചുവെന്നതിനു മാലിയുമായുള്ള പോരാട്ടം സാക്ഷ്യം. ആഫ്രിക്കന്‍ കരുത്തിന്റെ വന്യതയുമായി മാലി കളം നിറഞ്ഞപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ കാനറികള്‍ കടന്നുകൂടി. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനവുമായി ബ്രസീലിന് മടക്കം. മാലിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളിന്.

സാള്‍ട്ട്‌ലേക്കില്‍ ഇടവേളയ്‌ക്കു ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ ബ്രസീലിനെ പിടിച്ചുനിര്‍ത്തിയ മാലിയെ, മധ്യനിര താരം അലന്‍ (55), പകരക്കാരനായെത്തിയ യൂറി ആല്‍ബര്‍ട്ടോ (88) എന്നിവരുടെ ഗോളില്‍ ബ്രസീല്‍ നിരാശരാക്കി. ജയിച്ചത് ബ്രസീലെങ്കിലും കളിച്ചത് മാലി. മഞ്ഞപ്പടയെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും നിര്‍ഭാഗ്യം അവരെ പിന്നോട്ടടിച്ചു, ഒപ്പം ഫിനിഷിങ്ങിലെ പോരായ്‌മയും. ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയുടെ തകര്‍പ്പന്‍ പ്രകടനവും മറക്കാനാകില്ല. ഗോളെന്നുറച്ച അരഡസനിലേറെ ഷോട്ടുകള്‍ ബ്രസാവോ രക്ഷപ്പെടുത്തി.

പന്തടക്കത്തില്‍ നേരിയ മൂന്‍തൂക്കം ബ്രസീലിനുണ്ടായിരുന്നെങ്കിലും ആക്രമണത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മാലിയായിരുന്നു കേമന്മാര്‍. മാലി 27 ഷോട്ടുകള്‍ പായിച്ചതില്‍ പത്തെണ്ണം ലക്ഷ്യത്തിലേക്ക്. മറുപടിയായി ബ്രസീല്‍ എട്ടെണ്ണം ഉതിര്‍ത്തപ്പോള്‍ അതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക്. പക്ഷേ, രണ്ടെണ്ണം വലയിലെത്തിച്ചുവെന്നത് മഞ്ഞപ്പടയുടെ മിടക്ക്.

മാലിയുടെ പിഴവില്‍ നിന്നായിരുന്നു ബ്രസീലിന് ജീവവായുവായ ഗോള്‍. 55-ാം മിനിറ്റിലാണ് കളിയുടെ ഗതിക്കെതിരെയുള്ള ഗോള്‍. മാലി ഗോളിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. പ്രതിരോധപ്പിഴവില്‍ നിന്ന് കിട്ടിയ പന്ത് അലന്‍ പോസ്റ്റിലേക്ക് അടിച്ചു. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന പന്ത് ഗോളിയുടെ കൈകളില്‍ നിന്ന് വഴുതി വലയില്‍.

അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയെങ്കിലും തിരിച്ചടിക്കാനുള്ള ആവേശത്തിലായിരുന്നു മാലി. ലസ്സാന എന്‍ഡിയായെ, മുഹമ്മദ് കമാറ എന്നിവര്‍ ബ്രസീല്‍ ബോക്‌സില്‍ തുടര്‍ച്ചയായി ഭീഷണി സൃഷ്ടിച്ചു. എന്നാല്‍, ഷോട്ടുകളിലെ കൃത്യതയില്ലായ്‌മ വിനയായി. നിശ്ചിത സമയം തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കേ ബ്രസീല്‍ വീണ്ടും ലക്ഷ്യം കണ്ട് മത്സരമുറപ്പിച്ചു. ലിങ്കണു പകരം കളത്തിലെത്തിയ യൂറി ആല്‍ബര്‍ട്ടോ സ്‌കോറര്‍.

മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബ്രണ്ണര്‍ വഴി പന്ത് യൂറി ആല്‍ബര്‍ട്ടോയിലേക്ക്. മാലി ബോക്‌സിനുള്ളില്‍ ആവശ്യത്തിന് സമയമെടുത്ത ആല്‍ബര്‍ട്ടോയുടെ ക്ലോസ് റേഞ്ചറിന് മുന്നില്‍ ഗോളിക്ക് മറുപടിയില്ലായിരുന്നു. പരിക്ക് സമയത്ത് ഗോള്‍ തിരിച്ചടിക്കാന്‍ മാലിയുടെ ഊര്‍ജ്ജിത ശ്രമങ്ങളുണ്ടായെങ്കിലും പ്രതിരോധം ശക്തമാക്കി ബ്രസീല്‍ വിജയം കാത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.