ചിറ്റൂര്‍: വിദേശമദ്യവില്‍പ്പന കേന്ദ്രം പൊല്‍പ്പുള്ളിയില്‍ ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്നും മദ്യശാലകള്‍ എടുത്തു മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂരില്‍ നിന്നും മാറ്റിയ വിദേശമദ്യ വില്‍പ്പനശാല പൊല്‍പ്പുള്ളി പഞ്ചായത്തിലെ കണ്ണിയാറന്കുളമ്പില് സ്വകാര്യ വ്യക്തിയുടെ മില്ലില്‍ സ്ഥാപിക്കുവാനുള്ളള സര്‍ക്കാര്‍ നീക്കത്തിനെതിരെ നാട്ടുകാര്‍ സമരരംഗത്ത്.
കഴിഞ്ഞ ദിവസം നൂറുക്കണക്കിന് അമ്മമാര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ കണ്ണിയറന്കുളമ്പില് ഒത്തുകൂടിസമരസമിതിക്ക് രൂപം നല്‍കുകയും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
സമരസമിതി ഭാരവാഹികളായി കെ.ആര്.ദാമോധരന് (പ്രസിഡണ്ട്), വി.രമേഷ്, എസ്.ഷണ്മുഖന്, എം സ്വാമിനാഥന്, (വൈസ് പ്രസിഡണ്ടുമാര്‍), സി.പ്രസാദ് (ജനറല്‍ സെക്രട്ടറി), ജി.വാസു, എ.ഉണ്ണികൃഷ്ണന്, എച്ച്.ഗോപി (സെക്രട്ടറിമാര്‍) പി ചന്ദ്രന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: