തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തില്‍ തപസ്യയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായിരുന്ന തുറവൂര്‍ വിശ്വംഭരന്‍ മാഷിനെ അനുസ്മരിച്ചു. തപസ്യ ജില്ലാ അധ്യക്ഷന്‍ അനില്‍ വൈദ്യമംഗലത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പൂജപ്പുര കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ വിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ബഹുഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ സാംസ്‌കാരികകേരളത്തിന്റെ ബൗദ്ധികമേഖലയില്‍ നിറസാന്നിധ്യമായിരുന്നു തുറവൂര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ തത്ത്വചിന്തയുടെ പല വശങ്ങള്‍ ഉപയോഗിച്ച് ലോകത്തിന്റെയും ഭാരതത്തിന്റെയും പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് തുറവൂര്‍ ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. പദ്മനാഭന്‍, സംസ്ഥാന സഹ സംഘടനാസെക്രട്ടറി തിരൂര്‍ രവീന്ദ്രന്‍, ജില്ലാസെക്രട്ടറി ശ്രീജിത്ത്, ജില്ലാ സംഘടനാസെക്രട്ടറി സുജിത് ചിറയിന്‍കീഴ് എന്നിവര്‍ പങ്കെടുത്തു.
















