Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കല്ലറയില്‍ വെട്ടിനിരത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 02:27 pm IST
in Thiruvananthapuram

കല്ലറ: സിപിഎം കല്ലറ ലോക്കല്‍ സമ്മേളനത്തില്‍ അംഗങ്ങളെ കൂട്ടത്തോടെ വെട്ടിനിരത്തി. പാര്‍ട്ടിയില്‍ ചിലരുടെ നടപടികളെ ചോദ്യം ചെയ്തവരെയും എതിര്‍ത്തവരെയുമാണ് ഒഴിവാക്കിയത്. പകരം നേതൃത്വത്തോട് എതിരഭിപ്രായമില്ലാത്തവരെ ഉള്‍പ്പെടുത്തി. പാര്‍ട്ടിയിലെ പ്രാദേശികനേതാക്കള്‍ക്കെതിരെ കൈക്കൂലിയുള്‍പ്പെടെയുളള വന്‍ അഴിമതിയാരോപണവും ഉയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍പൊട്ടിത്തെറിക്കിടയാക്കും.

ലോക്കല്‍കമ്മിറ്റയംഗങ്ങളായിരുന്ന സൈനുലാബ്ദീന്‍, സദാശിവന്‍, ബേബി, ഗിരീഷ്, പ്രസന്നന്‍, രാജേന്ദ്രന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. സമ്മേളനത്തില്‍ ഇവരില്‍ ചിലരോട് സ്വമേധയാ ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നും നേതാക്കള്‍ രഹസ്യതാക്കീത് നല്‍കിയതായാണ് സൂചന. ഇതിന്റെയടിസ്ഥാനത്തില്‍ ഇവരെല്ലാം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്കല്‍കമ്മിറ്റിയില്‍ തുടരാന്‍ കഴിയില്ലെന്ന് സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രദേശികനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോടും സമീപനങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കമ്മറ്റിയില്‍നിന്ന് പിന്മാറിയവരുമുണ്ടെന്ന് അടക്കം പറയുന്നുണ്ട്.

ഇവര്‍ പിന്മാറിയപ്പോള്‍ പുതിയ അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. സലാഹുദ്ദീന്‍, സുനില്‍ കെ. നായര്‍, നിഥിന്‍, അജയന്‍, സൂരജ്, റീന എന്നിവരെയാണ് പുതുതായി ലോക്കല്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ നേരത്തേ തന്നെ നേതൃത്വം നിശ്ചയിച്ചുറപ്പിച്ച് പാനല്‍ തയ്യാറാക്കിയിരുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. പഴയലോക്കല്‍ സെക്രട്ടറിയായ സതീഷാണ് ഇക്കുറിയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കല്ലറയില്‍ സിപിഎമ്മിനുളളില്‍ അടുത്തകാലത്തായി രൂപം കൊണ്ട കോക്കസിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് ഈ അഴിച്ചുപണിയോടെ പാര്‍ട്ടി എത്തപ്പെട്ടിട്ടുണ്ട്.

എതിര്‍ശബ്ദം മുഴക്കിയിരുന്നവരെ കൂട്ടത്തോടെ ഒഴിവാക്കിയത് പാര്‍ട്ടിക്കുളളില്‍ വന്‍ ചര്‍ച്ചയ്‌ക്കിടയാക്കി. ജനസമ്മതിയും പ്രവര്‍ത്തനപാരമ്പര്യവുമുളളവരെയാണ് ലോക്കല്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പകരം കമ്മിറ്റിയിലെത്തിയവരാകട്ടെ വ്യക്തമായ അഭിപ്രായം പോലുമില്ലാത്തവരാണെന്നും പറയുന്നു. ഇത്രയും പ്രവര്‍ത്തകരെ ലോക്കല്‍കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയപ്പോള്‍ യാതൊരു ജനപിന്തുണയുമില്ലാത്തയാളെ ഏര്യാകമ്മിറ്റിയിലുള്‍പ്പെടുത്തിയിരിക്കുന്നതിന്റെ പ്രസക്തിയും അണികള്‍ ചോദ്യം ചെയ്യുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തംവാര്‍ഡില്‍ നൂറ്റിത്തൊണ്ണൂറില്‍പരം വോട്ടിന് തോറ്റയാളെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏര്യാകമ്മിറ്റിയിലേക്കെടുത്തത്.

കല്ലറ പഞ്ചായത്ത് സ്വകാര്യവ്യക്തിക്കെതിരെ നടത്തിയിരുന്ന കേസില്‍ തോറ്റത് പ്രദേശികനേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയ സ്വകാര്യവ്യക്തിക്കെതിരെ കഴിഞ്ഞ ഭരണസമിതിയാണ് കോടതിനടപടി തുടങ്ങിവച്ചത്. ഈ കേസില്‍ സ്വകാര്യവ്യക്തിക്കനുകൂലമായ വിധിയുണ്ടാക്കാന്‍ പ്രദേശികനേതൃത്വം ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഇതേ വ്യക്തിയാണ് ലോക്കല്‍സമ്മേളനത്തിന് വേണ്ട ഭക്ഷണം സംഭാവന ചെയ്തത്.

ചിലര്‍ ഭൂമിയിടപാടുകള്‍ നടത്തിയതായും ബിനാമി ഇടപാടുകള്‍ തകൃതിയായി നടക്കുന്നതായും പാര്‍ട്ടിക്കാര്‍ക്കിടയില്‍ സംസാരമുണ്ട്. പഞ്ചായത്തിന്റെ പല പദ്ധതികളുമായി ബന്ധപ്പെട്ടും അഴിമതിയാരോപണങ്ങളുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ താത്കാലികനിയമനം പോലും പാര്‍ട്ടിനേതൃത്വം പണം വാങ്ങി നടത്തുന്നതുള്‍പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഏര്യാസമ്മേളനത്തിന് മുമ്പ് കല്ലറയിലെ വിഷയങ്ങള്‍ പരിഹാരിച്ചില്ലെങ്കില്‍ കാണാമെന്ന് നേതൃത്വത്തെ ചില പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.