നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തില്‍ 200 കുടുംബങ്ങള്‍ക്ക് ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന മഴവെള്ളസംഭരണി പദ്ധതിയുടെ ബോധവത്കരണ ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. ആരംഭഘട്ടത്തില്‍ മഴവെള്ളസംഭരണവും ഭൂജല പരിപോഷണവും, മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യം, സംഭരണിയുടെ സംരക്ഷണപരിപാലനം എന്നീ വിഷയങ്ങളാണ് അവതരിപ്പിച്ചത്. പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണികളാണ് നിര്‍മിക്കുന്നത്. നിര്‍മാണചെലവ് 1 യൂണിറ്റിന് 62,289 രൂപയാണ്. ഗുണഭോക്താക്കളുടെ പങ്കാളിത്തവും ഉത്തരവാദിത്വവും ഉറപ്പാക്കാന്‍ എപിഎല്‍ വിഭാഗത്തിന് ഗുണഭോക്തൃവിഹിതം 6290 രൂപയും ബിപിഎല്‍ വിഭാഗത്തിന് 3145 രൂപയുമാണ്. കേരളത്തിലെ തിരഞ്ഞെടുത്ത 9 പഞ്ചായത്തുകളിലൊന്നാണ് ആനാട് ഗ്രാമപഞ്ചായത്ത്.
വൈസ് പ്രസിഡന്റ് ഷീല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആറാംപള്ളി വിജയരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ഷാ, ബ്ലോക്ക് മെമ്പര്‍ ആര്‍.ജെ. മഞ്ചു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പുത്തന്‍പാലം ഷഹീദ്, വേങ്കവിള സജി, മൂഴി സുനില്‍, റ്റി.കെ. മിനി, ലേഖ, സിന്ധു, പ്രഭ, ശ്രീകല, ദിവ്യ, മഴകേന്ദ്രം മാനേജര്‍ പി.കെ. ജോണി, പ്രോജക്ട് ഓഫീസര്‍ സിറിയക് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി റഫീക്ക് എന്നിവര്‍ സംബന്ധിച്ച
















