നെടുമങ്ങാട്: പതിനൊന്നാംകല്ല് പെട്രോള്‍ പമ്പിനു മുന്നിലെ പ്രധാനറോഡില്‍ മലിനജലവും മഴവെള്ളവും കെട്ടിനിന്ന് യാത്ര ദുഷ്‌കരമാകുന്നതിന് പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യവ്യക്തികള്‍ ജലം ഒഴുകേണ്ട ഓട മണ്ണിട്ട് നികത്തിയതാണ് റോഡില്‍ വെള്ളക്കെട്ടുണ്ടാകുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. കാല്‍നടയാത്രയ്‌ക്കു പോലും റോഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും നഗരസഭയില്‍ നിരവധിതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ബിജെപി ഒബിസിമോര്‍ച്ച മണ്ഡലം ഭാരവാഹികളായ കുറക്കോട് ബിനു, ചേല്ലാംകോട് മോഹനന്‍ എന്നിവര്‍ ആരോപിച്ചു.
















