കല്ലമ്പലം: നാവായിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് റിച്ചാര്‍ഡ് ഹേ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം റിച്ചാര്‍ഡ് ഹേ എംപി നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വികസനം വന്നാലേ നാടിന് പുരോഗതി ഉണ്ടാകൂവെന്നും നൂറ്റിപ്പത്ത് വര്‍ഷം പഴക്കം ഉള്ള സ്‌കൂളിന്റെ വികസനത്തിന് തുടര്‍ന്നും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ഷെരീഫ്, പഞ്ചായത്ത് മെമ്പര്‍മാരായ ദീപ, സുനിത, ആസിഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സതീഷ്ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് ഗിരിജ, പിടിഎ പ്രസിഡന്റ് ഷൈന്‍, എസ്എംസി ഭാരവാഹികളായ നാവായിക്കുളം അശോകന്‍, ജയരാജു, ബാലചന്ദ്രന്‍, ജീവ, ശിവന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
















