വര്‍ക്കല: പാപനാശം ക്ലിഫില്‍ ബീച്ചിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിന് സമീപത്തെ കുന്ന് ഇടിഞ്ഞുവീണ് അപകടം. രണ്ടു പേര്‍ക്ക് പരിക്ക്. നെയ്യാറ്റിന്‍കര സ്വദേശികളായ അജിത്, അനുപമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹെലിപ്പാടിന് താഴെ ഭാഗത്ത് നിന്നു കയറിവരുന്ന വഴിക്കാണ് കുന്നിന്റെ ഒരുഭാഗം അടര്‍ന്നുവീണ് ഇവര്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ വര്‍ക്കല ടൂറിസം പോലീസും ഫയര്‍ഫോഴ്സും ലൈഫ്ഗാര്‍ഡുകളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടര്‍ന്നു പാപനാശം കുന്നിന ഒരുഭാഗം അടര്‍ന്ന് വീണത്. മറ്റ് ഭാഗങ്ങള്‍ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. പാപനാശം പെരുംകുളം ചുടുകാടിന് സമീപത്തെ കുന്നിന്റെ ഒരുഭാഗവും മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നുവീണിരുന്നു.
















