കൊല്ലം: മരുമകന്റെ അടിയേറ്റ് വൃദ്ധ മരിച്ച സംഭവത്തില്‍ പൊലീസിനെതിരേ ബന്ധുക്കള്‍ രംഗത്ത്. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം. മുട്ടക്കാവ് യഹിയ മന്‍സിലില്‍ ഐഷാബീവി(72) യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അലി അക്ബറിനെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് ഇവരുടെ മകള്‍ നസീറയും കുടുംബവും നാട്ടുകാരുടെ നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് ചാത്തന്നൂര്‍ എസിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ 15ന് നസീറയുടെ ഭര്‍ത്താവ് മുട്ടയ്‌ക്കാവ് ഓട്ടിക്കലഴികം വീട്ടില്‍ അലിഅക്ബര്‍ ഐഷാബീവിയെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ക്ക് അടിമയായ അലിഅക്ബര്‍ കമ്പികൊണ്ട് ഐഷാബീവിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് നസീറ പത്രസമ്മേളനത്തില്‍ പറഞ്ഞു.
















