തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതകര്‍ത്ത് കേരളം രണ്ടാം വിജയമാഘോഷിച്ചു. 131 റണ്‍സിനാണ് കേരളം വിജയം പിടിച്ചത്. 343 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 71 ഓവറില്‍ 182 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ സിജോമോന്‍ ജോസഫാണ് രാജസ്ഥാനെ തകര്‍ത്തത്. 30.4 ഓവറില്‍ 84 റണ്‍സ് വഴങ്ങിയാണ് സിജോമോന്റെ അഞ്ചു വിക്കറ്റ് നേട്ടം.
ഈ വിജയത്തോടെ കേരളത്തിന് 12 പോയിന്റായി. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ തോല്‍പിച്ച കേരളം രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റു .
ആദ്യ ഇന്നിങ്‌സിലെ 92 റണ്‍സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ ജലജ് സക്‌സേനയുടെ പ്രകടനമാണ് കേരളത്തിന് കരുത്തായത്. 105 റണ്‍സെടുത്ത ജലജ് സക്‌സേനയും 72 റണ്‍സ് നേടിയ സാംസണും പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ സക്‌സേന എട്ടു വിക്കറ്റും 79 റണ്‍സും നേടിയിരുന്നു.
343 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച രാജസ്ഥാന്റെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി. റോബിന്‍ ബിസ്ത് 70 റണ്‍സെടുത്തപ്പോള്‍ ലോംറോര്‍ 53 റണ്‍സ് നേടി.ശ്രീലങ്കയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ഡേവ് വാഡ്‌മോറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് കേരളം നടത്തിവരുന്നത്.
















