കൊച്ചി: മണിപ്പൂരിലെ ഇംഫാലില്‍ നടക്കുന്ന ദേശീയ സബ്ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ കോഴിക്കോടിന്റെ ഡി അനാമിക നയിക്കും. ഗ്രൂപ്പ് ജിയില്‍ മത്സരിക്കുന്ന കേരളം നാളെ മഹാരാഷ്‌ട്രയെ നേരിടും. 31-ന് തമിഴ്‌നാടുമായി ഏറ്റുമുട്ടും.
കേരളാ ടീം: ഗോള്‍ കീപ്പര്‍മാര്‍: ഭാനുപ്രിയ (തിരുവനന്തപുരം), ആരതി വി, ശിവന്യ ബി നായര്‍ (കോഴിക്കോട്). പ്രതിരോധ നിരക്കാര്‍: കീര്‍ത്തന കെ, അനാമിക ഡി (ക്യാപ്റ്റന്‍), വിസ്മയ രാജ് പി (കോഴിക്കോട്), സാന്ദ്ര കെ (കണ്ണൂര്‍) അംഗിത ടി (ആലപ്പുഴ) മാനസി എം.എസ് (പത്തനംതിട്ട) മധ്യനിരക്കാര്‍: ആര്യ ശ്രീ എസ്, അജിത എം, മാളവിക പി (കാസര്‍ഗോഡ്), ആര്യ വി, എം സോന (കോഴിക്കോട്) മുന്നേറ്റനിരക്കാര്‍: നന്ദന കൃഷ്ണന്‍, ശ്രീലക്ഷ്മി എ (പത്തനംതിട്ട), വിവേക പി എം (ആലപ്പുഴ) അനീന പി (കോഴിക്കോട്) രശ്മി റഹിം (കണ്ണൂര്‍) അജുഷ ഷാരിന്‍ പി.എം (മലപ്പുറം). എഎഫ്‌സിസി ലൈസന്‍സ് അന്‍വര്‍ സാദത്ത് (മലപ്പുറം) ആണ് കോച്ച്. ഷാമിനാസ് പി (മലപ്പുറം) അസിസ്റ്റന്റ് കോച്ച്. എസ്.രേഖ (തിരുവനന്തപുരം) യാണ് മാനേജര്‍.
















