കൊല്‍ക്കത്ത: ഈ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ ആരായിരിക്കും. അതിനായി ഇന്നത്തെ ഫൈനല്‍ മത്സരം വരെ കാത്തിരിക്കാം. നിലവില്‍ രണ്ട് ഹാട്രിക്കുകളടക്കം ഏഴു ഗോളുകളുമായി തിളങ്ങിനില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം റയാന്‍ ബ്ര്യൂസ്റ്ററിനാണ് മുന്‍തൂക്കം.
സ്പാനിഷ് ക്യാപ്റ്റന്‍ ആബേല്‍ റൂയിസും മാലിയുടെ ലസന്ന എന്‍ഡിയായോ തൊട്ടുപിന്നിലുണ്ട്. ഇരുവരും ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ മൂന്നുപേര്‍ക്കും ഇന്നത്തെ പോരാട്ടം ഫൈനല്‍ മാത്രമല്ല. കൗമാര ലോകകപ്പിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടി കൂടിയാണ് ഇരുവരും ബൂട്ട് കെട്ടുന്നത്. ലൂസേഴ്‌സ് ഫൈനലില്‍ മാലിയുടെ ലസന്ന എന്‍ഡിയായോ ബ്രസീലിനെതിരേ കളത്തിലിറങ്ങുന്നതും ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ടാണ്.
















