തലശ്ശേരി: ഇനി കാണില്ലെന്ന് സുഹൃത്തിനെ മൊബൈലില്‍ അറിയിച്ചശേഷം ജീവനൊടുക്കാനായി താമസിക്കുന്ന വീട്ടിലെ രണ്ട് മുറികളിലായി കെട്ടിത്തൂങ്ങിയ ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കതിരൂര്‍ പോലീസ് സ്റ്റേഷന്‍പരിധിയിലെ എരുവട്ടി പൊട്ടന്‍പാറയിലെ ജുനാ സില്‍ ഷിജ (40)യാണ് മരണപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പുത്തന്‍ പറമ്പത്ത് രാജീവനാണ് അത്യാസന്ന നിലയില്‍ തലശ്ശേരി സഹകരണ ആശുപത്രിയിലുള്ളത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ദമ്പതികള്‍ കടുംകൈ ചെയ്തത്. എരുവട്ടി വനിതാ സഹകരണ ബാങ്ക് ജീവനക്കാരിയാണ് ഷിജ. പെരളശ്ശേരി കോട്ടത്തെ പരേതനായ രാഘവന്‍-പങ്കജ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് രാജീവന്‍ പെയിന്റിങ്ങ് തൊഴിലാളിയാണ്. എകമകള്‍ ജിന കോളേജില്‍ പോയതിന് ശേഷം രാജീവന്‍ അടുത്ത സുഹൃത്തിനെ വിളിച്ച് ഇനി കാണാന്‍ പറ്റില്ലെന്ന് അറിയിച്ചുവത്രെ. ഇയാള്‍ വീട്ടിലേക്കോടിയെത്തി അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് ഷിജയെ കയറില്‍ തൂങ്ങിജീവനറ്റ നിലയിലും രാജീവനെ അത്യാസന്നനിലയിലും കണ്ടെത്തിയത്. ഷിജയുടെ ജഡം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















