പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ ട്രെയിനിംങ്ങിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.
80 ശതമാനത്തിലധികം എസ്സി, എസ്ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കോളേജില്‍ അടിസ്ഥാന സൗകര്യം നല്‍കാത്തത് ബോധപൂര്‍വ്വമാണോ എന്ന് അന്വേഷിക്കേണ്ടതാണ്. പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസനകാര്യ വകുപ്പും, നിയമകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ജില്ലയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത്
സര്‍ക്കാരിന് ഈ വിഭാഗങ്ങളോടുള്ള മനോഭാവമാണ് കാണിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കേണ്ടതും ഉടന്‍ തന്നെ വേണ്ട പരിഹാര നടപടികള്‍ കൈകൊള്ളാത്ത പക്ഷം ഭാരതീയ ജനതാ പാര്‍ട്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: