വാഷിങ്ങ്ടണ്‍: ഭീകരസംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ ഞങ്ങള്‍ തന്ത്രം മാറ്റും, ലക്ഷ്യം നേടാന്‍ പല വഴികളും സ്വീകരിക്കും. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പാക്കിസ്ഥാനോട് തുറന്നടിച്ചു.
പാക്കിസ്ഥാനിലുള്ള ഭീകര സംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പലകുറി ഞങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട്. കുപ്പ് വക്താവ് ഹെതര്‍ നൗറേത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ആവശ്യം കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി റെക്‌സ്ടില്ലേഴ്‌സണും ഉന്നയിച്ചിരുന്നു. ഭീകരസംഘടനകള്‍ക്ക് എതിരെ നടപടി എടുക്കണം.വരുടെ സുരക്ഷിത താവളങ്ങള്‍ തകര്‍ക്കണം. ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ പരമാധികാര രാഷ്‌ട്രമാണ്. അവരോട് ഞങ്ങള്‍ ആജ്ഞാപിക്കുന്നില്ല, ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്തു ചെയ്യണമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അത് ചെയ്യേണ്ടെന്ന് നിങ്ങള്‍ കരുതിയാല്‍, ഞങ്ങള്‍ തന്ത്രങ്ങവ മാറ്റും, ലക്ഷ്യം നേടാന്‍ പല വഴികളും എടുക്കുകയും ചെയ്യും. വക്താവ് തുടര്‍ന്നു.
















